കാട്ടാനക്കെന്ത് സെല്‍ഫി ! കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിക്കൊന്നു

കൃഷ്ണഗിരി (തമിഴ്‌നാട്) : കാട്ടാനക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിയരച്ചു കൊന്നു. കൃഷ്ണഗിരിയിലെ പോച്ചാം പള്ളിയിലാണ് സംഭവം. പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനായി കാടിന്റെ അതിര്‍ത്തിയിലേക്ക് പോയ രാംകുമാര്‍ എന്ന യുവാവാണ് കാട്ടാനക്കൊപ്പം ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. പാലക്കോട് റിസര്‍വ്വ് വനത്തില്‍ നിന്നുള്ള ആനക്കൊപ്പമായിരുന്നു സെല്‍ഫി. എന്നാല്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആന പൊടുന്നനെ രാം കുമാറിനെ കാലുകൊണ്ട് തട്ടി വീഴ്ത്തുകയും നിലത്തിട്ട് ചവിട്ടിയരക്കുകയുമായിരുന്നു. രാംകുമാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് മൃതദേഹത്തിന് സമീപം തന്നെ തുടര്‍ന്ന ആനയെ വനംവകുപ്പ് അധികൃതര്‍ എത്തി കാട്ടിലേക്ക് ഓടിച്ചു വിട്ട ശേഷമാണ് രാംകുമാറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.

 

Latest News