Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - ചരിത്രനിമിഷം; ദുബായിൽ ഹോട്ടലിന് മുകളിൽ വിമാനമിറങ്ങി, റൺവേക്ക് ആകെയുള്ളത് 27 അടി

ദുബായ്- ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ദുബായിലെ ബുർജ് അൽ അറബ് ഹോട്ടൽ മറ്റൊരു റെക്കോർഡ് നേട്ടത്തിന് കൂടി വേദിയായി. 27 അടി നീളമുള്ള ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറങ്ങി. പോളണ്ടുകാരനായ പൈലറ്റായ ലൂക്ക് ചെപിയേല റെഡ് ബുൾ വിമാനത്തിന്റെ ബുൾസെയ് ലാൻഡിംഗ് നടത്തിയത്.  212 മീറ്ററാണ് കപ്പൽ രൂപത്തിലുള്ള ബുർജ് അൽ അറബിന്റെ ഉയരം. ഹോട്ടലിന്റെ 56-ാം നിലയിലാണ് ലാന്റിംഗ് നടത്തിയത്. വിമാനം ഇവിടെ ലാന്റ് ചെയ്യുകയും പറന്നുയരുകയും ചെയ്തു. 39 കാരനായ ചെപിയേല മുൻ റെഡ് ബുൾ എയർ റേസ് ചലഞ്ചർ ക്ലാസ് വേൾഡ് ചാമ്പ്യൻ കൂടിയാണ്. വിമാനമിറാക്കാൻ ചെപിയേലയ്ക്ക് രണ്ട് ഫ്‌ളൈബൈ ലാപ്പുകൾ വേണ്ടിവന്നു.  മൂന്നാമത്തെ ശ്രമത്തിൽ അദ്ദേഹം വിമാനം വിജയകരമായി ലാൻഡ് ചെയ്തു.

@redbull WORLD FIRST ALERT   @Lukasz.czepiela lands a plane on the iconic 56-story Burj Al Arab #redbull #givesyouwiiings #bullseye #plane #worldfirst ♬ original sound - Red Bull

അതേസമയം പോളണ്ട്, യു.എസ്, ദുബായ് എന്നിവിടങ്ങളിൽ ഗ്രൗണ്ട് ലെവലിൽ 650 ടെസ്റ്റ് ലാൻഡിംഗുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. എയർബസ് എ 320 ക്യാപ്റ്റനായ ചെപിയേല 2021 മുതൽ ഈ ചരിത്ര നിമിഷത്തിനായി തയ്യാറെടുക്കുകയായിരുന്നു. സാധാരണ ഒരു റൺവേയെ സമീപിക്കുമ്പോൾ എത്ര ഉയരത്തിലാണെന്ന് എളുപ്പത്തിൽ കാണാനും സമീപന പാത നിയന്ത്രിക്കാനും സാധിക്കും. എന്നാൽ ബുർജ് അൽ അറബിൽ നിലം 212 മീറ്റർ താഴെയായിരുന്നു. 
വിസിറ്റ് ദുബായ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് സ്ഥിതിഗതികൾ വിലയിരുത്തുന്ന ചെപിയേലയെ കാണാം. ഇപ്പോൾ വളരെ സ്ഥിരതയുള്ള കാറ്റാണെന്ന് ഹെലിപാഡിൽ വിമാനം മുട്ടുന്നതിന് മുമ്പ് അദ്ദേഹം പറയുന്നത് കേൾക്കാം. ഹെലിപാഡിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന ഒരു ഏവിയേഷൻ എഞ്ചിനീയർ വിമാനം ലാന്റ് ചെയ്ത ശേഷം ചെപിയേലയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നതും കാണാം. 400 കിലോഗ്രാം ഭാരമുള്ള വിമാനമാണിത്. ഭാരം കുറക്കുന്നതിന് വേണ്ടി വിമാനത്തിൽ പരിഷ്‌കാരങ്ങൾ നടത്തിയതും പൈലറ്റായിരുന്നു. 

Latest News