തിരുവനന്തപുരം- ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്ത പ്രശ്‌നത്തില്‍ ഒടുവില്‍ നിയമസഭയില്‍ മൗനം വെടിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പ്രശ്‌നത്തില്‍ ചട്ടം 300 അനുസരിച്ചാകും മുഖ്യമന്ത്രി മറുപടി പറയുക. ബുധനാഴ്ച വിഷയത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും.
മുഖ്യമന്ത്രി സഭയില്‍ വിഷയത്തെക്കുറിച്ച് പ്രസ്താവന നടത്താത്തതിനെ സഭയിലും പുറത്തും പ്രതിപക്ഷമടക്കം വിമര്‍ശിച്ചിരുന്നു. ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാന്‍ വിളിക്കണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കത്തയച്ചിരുന്നു.
മുന്‍പ് ബ്രഹ്മപുരത്ത് തീകെടുത്തിയതിന് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ സ്പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പ്രസ്താവന നടത്താന്‍ അനുവദിക്കുന്ന ചട്ടം 300ല്‍ പക്ഷെ ചോദ്യം ചോദിക്കാനാവില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)