യു.പിയില്‍ സിഖുകാരന് ക്രൂരമര്‍ദനം; തലപ്പാവ് അഴിപ്പിച്ചു, വീഡിയോ വൈറലായി

പിലിഭിത്ത്- ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തില്‍ ചായം പൂശാന്‍ വിസമ്മതിച്ച സിഖുകാരന് ക്രൂരമര്‍ദനം. യു.പിയിലെ പിലിഭിത്തിലാണ് സംഭവം. മര്‍ദിക്കുകയും തലപ്പാവ് അഴിപ്പിക്കുകയും ചെയ്ത ആള്‍ക്കൂട്ടം ദേഹത്ത് നിറയെ ചായം പൂശിയ ശേഷമാണ് വിട്ടയച്ചത്.
സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
ഹോളി ആഘോഷിക്കുന്ന യുവാക്കള്‍  റോഡില്‍ ബഹളമുണ്ടാക്കുന്നതിനിടെയാണ് സിഖുകാരന്‍ ബൈക്കില്‍ അതുവഴി എത്തിയത്. ആള്‍ക്കൂട്ടം ചായമെറിയാന്‍ തുടങ്ങിയതോടെ സിഖുകാരന്‍ വാള്‍ വലിച്ചെടുത്തെങ്കിലും അത് പിടിച്ചുവാങ്ങിയ ശേഷമായിരുന്നു യുവക്കളുടെ മര്‍ദനം.
പിലഭിത്ത് ജില്ലയിലെ പുരാണ്‍പുര്‍ ടൗണില്‍നിന്നുള്ളതാണ് വീഡിയോയെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് അതുല്‍ ശര്‍മ പറഞ്ഞു.

 

Latest News