തിരൂരില്‍ ഏഴ് വയസ്സുകാരിയെ അശ്ലീല വീഡിയോ  കാണിച്ച് പീഡിപ്പിച്ച കേസില്‍ 27 വര്‍ഷം തടവും പിഴയും

മലപ്പുറം- തിരൂരില്‍ ഏഴു വയസ്സുകാരിയായ കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നബരംഗപൂര്‍ ബാറ്റിഗോണ്‍ വില്ലേജിലെ ഹേമധാര്‍ ഛലനയെ ആണ് 2021ല്‍ പരപ്പനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2021 ജൂണില്‍ കൊടക്കാട് ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞിരുന്ന കര്‍ണാടക സ്വദേശിയായ ഏഴു വയസ്സുകാരിയെയാണ് 37 കാരനായ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.
ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് താമസിക്കുന്നയാളായിരുന്നു പ്രതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി താന്‍ താമസിക്കുന്ന മുറിയില്‍ വെച്ച് കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ കുട്ടിയെ മര്‍ദിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
പ്രതി പിഴ അടയ്ക്കുന്ന പക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും വിധിയായി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പോലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ ഈ കേസില്‍ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദിനേശ് ആണ് ശിക്ഷ വിധിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News