ബംഗളുരു-നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2011ല്‍ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ മാധവ് മലയാള സിനിമയിലേക്കെത്തുന്നത്.