Sorry, you need to enable JavaScript to visit this website.

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തോടൊപ്പം ഒരു രാത്രി കിടന്നുറങ്ങി

മുംബൈ : സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. പിന്നീട് ജോലിയ്ക്ക് പോയി വന്നശേഷം കൊലപാതക വിവരം നേരിട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ നലസോപാരയിലാണ് സംഭവം. 
അനിത വിശ്വകര്‍മ(25) എന്ന യുവതിയെയാണ് ഭര്‍ത്താവ് പ്രഭുനാഥ് വിശ്വകര്‍മ(26) കൊലപ്പെടുത്തിയത്. അനിതക്ക് മറ്റാരാളുമായി ബന്ധമുണ്ടെന്ന് പ്രഭുനാഥ് സംശയിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ഉറങ്ങുകയായിരുന്ന അനിതയെ ഇയാള്‍ ടവല്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം കുട്ടികളെ അയല്‍പക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിച്ചു. തിരിച്ചെത്തിയ പ്രഭുനാഥ് അനിതയുടെ മൃതദേഹത്തിന് സമീപം കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ എഴുന്നേറ്റ് ജോലിക്ക് പോകുകയും ചെയ്തു. ജോലി കഴിഞ്ഞ വീട്ടില്‍ എത്തിയ ശേഷം കൊലപാതക വിവരം ഇയാള്‍ തന്നെ  പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസെത്തി പ്രഭുനാഥിനെ അറസ്റ്റ് ചെയതു.

 

Latest News