നിപ്പ പെരുന്നാള്‍ റിലീസിനെ ബാധിക്കുമോ? 

ജൂണ്‍ രണ്ടാം വാരത്തില്‍ പെരുന്നാളിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സൂപ്പര്‍ താരങ്ങളും യുവതരങ്ങളുമടക്കം നിരവധി പേരാണ് സിനിമകളുമായി എത്തുമെന്ന് അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ചിത്രങ്ങളുമായി ഒരേ സമയം എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നീരാളിയും അബ്രഹാമും ഒരേ സമയം തിയേറ്ററുകളിലേക്കെത്തിയാല്‍ ആരായിരിക്കും ബോക്‌സോഫീസിലെ താരമെന്ന തരത്തിലുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.ജൂണ്‍ 15ന് നീരാളിയും ഞാന്‍ മേരിക്കുട്ടിയും മൈ സ്‌റ്റോറിയും റിലീസ് ചെയ്യുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തു വന്നിരുന്നത്. ഈ വര്‍ഷത്തെ ആദ്യ റിലീസുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജൂണ്‍ 16ന് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും തിയേറ്ററിലേക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയില്‍ പല സിനിമകളുടെയും റിലീസുകളും മാറ്റുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുളള ചര്‍ച്ചകള്‍ അരങ്ങേറുന്നത്. സിനിമാപ്രേമികളുടെ ആശങ്ക ഇപ്പോഴും അതേ പോലെ തുടരുകയാണ്.
 

Latest News