Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൂത്തുക്കുടിയില്‍ ആശ്വസിപ്പിക്കാന്‍ വിജയ് എത്തി 

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് സമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നടന്‍ വിജയ് സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട 13 പേരുടെ വീടുകളിലും നടന്‍ സന്ദര്‍ശിച്ച് കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു വിജയ് തൂത്തുകുടിയില്‍ എത്തിയത്.  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായവും നടന്‍ നല്‍കി. 'വിജയുടെ വരവ് അപ്രതീക്ഷമായിരുന്നു.  സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമല്‍ഹാസന്‍, രജനീകാന്ത് എന്നിവര്‍ നേരത്തെ തൂത്തുകുടിയിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 22 നടന്ന പൊലീസ് വെടിവെയ്പ്പിലായിരുന്നു സ്ത്രീകളുള്‍പ്പടേയുള്ള സമരപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സമരത്തെ തുടര്‍ന്ന് വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റെര്‍ലൈറ്റ് കമ്പനി സംസ്ഥാനസര്‍ക്കര്‍ പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.
 

Latest News