രാഷ്ട്രീയ ഹാസ്യവുമായെത്തുന്നു മഞ്ജുവും സൗബിനും

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന 'വെള്ളരിപട്ടണം' റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 24ന് ചിത്രം തിയേറ്ററുകളിലെത്തും. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ്.
ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. മഞ്ജുവാര്യര്‍ കെ.പി. സുനന്ദയായി ചിത്രത്തില്‍ എത്തുന്നു. സഹോദരനായ കെ.പി. സുരേഷ് ആയിട്ടാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം.

 

Latest News