മുക്കുപണ്ടം പണയം വെച്ച് പണം തട്ടി ഒളിവില്‍ പോയ യുവതി അറസ്റ്റില്‍

കോട്ടയം-ഏറ്റുമാനൂര്‍ അതിരമ്പുഴയിലുളള ധനകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച്  പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി.ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേല്‍ വീട്ടില്‍ പത്മനാഭന്റെ ഭാര്യ തങ്കമ്മ (41) യെ ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.                                                                                                                  

തങ്കമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് 2021 ല്‍ അതിരമ്പുഴ പ്രവര്‍ത്തിക്കുന്ന  സ്ഥാപനത്തില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ  തട്ടിയെടുക്കുകയായിരുന്നു.പിന്നീട് സ്വര്‍ണം പരിശോധിച്ചതില്‍ നിന്നും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ ഒരാളായ പാണ്ടന്‍പാറയില്‍ വീട്ടില്‍ അപ്പക്കാള എന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു.                                                                                                                                                                   മറ്റു പ്രതികള്‍ രണ്ടു വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.                                                                

ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേകം അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ ഇടുക്കി കമ്പിളികണ്ടത്തില്‍ നിന്നു യുവതിയെ പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ കോതമംഗലം സ്വദേശി ബിജുവിനെ   പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്ത്  കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News