വെള്ളരിക്കുണ്ട്- മലഞ്ചരക്ക് കടകളുടെ പൂട്ട് തകര്‍ത്ത് അടക്കമാത്രം മോഷ്ടിക്കുന്നയാളെ പോലീസ് നാടകീയമായി പിടികൂടി. കല്ലന്‍ചിറയിലെ മിയനത്ത് നാസറിന്റെ വീട്ടില്‍ സൂക്ഷിച്ച അടക്ക മോഷണവു മായി ബന്ധപ്പെട്ടാണ്
വെള്ളരിക്കുണ്ട് കൂവപ്പാറ സ്വദേശി കെ. ബാബുവിനെ (55) വെള്ളരിക്കുണ്ട് എസ്. ഐ. വിജയകുമാറും സംഘവുംഅറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുങ്ങംചാല്‍ കൊടിയങ്കുണ്ടിലെ മധു സൂദനന്റെ ഉടമസ്ഥതയില്‍ പാത്തി ക്കാരയിലെ മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് അടക്ക മോഷ്ടിച്ചതും ബാബു വാണെന്ന് തെളിഞ്ഞു.
പാത്തിക്കരയിലും കല്ലന്‍ചിറയിലും നടന്ന അടക്കമോഷണവു മായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്. ഐ നടത്തിയ നാടകീയ നീക്കങ്ങളാണ് മലയോരത്തെ അടക്കമോഷണത്തിനു തുമ്പുണ്ടാക്കിയത്.
നേരത്തെ രാജപൂരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 116 കിലോ അടക്കമോഷണ കേസില്‍ റിമാന്റില്‍ കഴിഞ്ഞ ബാബു അടുത്തിടെ വെള്ളരിക്കുണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പൊലീസിനെ കണ്ടിട്ടും കള്ളലക്ഷണമില്ലാതെ സ്‌കൂട്ടിയില്‍ വരികയായിരുന്ന ബാബുവിനെ പിന്തുടര്‍ന്നപോലീസ് തൊണ്ടി മുതല്‍ സഹിതം വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യൂകയായിരുന്നു.
സംഘത്തില്‍ എ. എസ്. ഐ. രാജന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ്.. സരിത. സിവില്‍ പോലീസ് ഓഫീസര്‍ മാരായ റെജി കുമാര്‍, ജയരാജന്‍, സുധീഷ്, ജനില്‍ എന്നിവരും ഉണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






