ദുബായ് - മിഡിലീസ്റ്റില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്‌സ് റാങ്കിംഗില്‍ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ പട്ടികയില്‍ ആദ്യ പത്തിലാണ് ഇടം നേടിയിരിക്കുന്നത്. ആദ്യ പത്തിലെത്തുന്ന ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.
മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഉള്‍പ്പെടുത്തിയാണ് ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ പട്ടിക. ബിസിനസിന്റെ വലുപ്പം, വരുമാനവും ആസ്തികളും, പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം, അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങള്‍ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് കഴിഞ്ഞ ഒക്ടോബറില്‍ അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ ഡോ. ഷംഷീറിന്റെ ആസ്തി 2.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഫോബ്‌സ് റിപോര്‍ട്ടില്‍ പറയുന്നു.
മധ്യപൂര്‍വ ദേശത്ത് 16 ആശുപത്രികളും 23 മെഡിക്കല്‍ സെന്ററുകളുമാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന് കീഴിലുള്ളത്. ഓണ്‍സൈറ്റ് മെഡിക്കല്‍ സേവന ദാതാവായ ആര്‍.പി.എം, പ്രമുഖ ഔഷധ ഉല്‍പ്പാദന കമ്പനിയായ ലൈഫാര്‍മ എന്നിവയുടെ സ്ഥാപകനും വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോള്‍ഡിങ് സിന്റെവൈസ് ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍.