Sorry, you need to enable JavaScript to visit this website.

ഈജിപ്ത് എയർ കാർഗോയുമായി ഇ.എഫ്.എസ് ലോജിസ്റ്റിക്‌സ് കൈകോർക്കുന്നു

ഈജിപ്ത് എയർ കാർഗോയുമായി ഇ.എഫ്.എസ് ലോജിസ്റ്റിക്‌സ് ധാരണാപത്രം ഒപ്പിടുന്നതിനോടനുബന്ധിച്ച ചടങ്ങ് 

ജിദ്ദ- സൗദിയിൽ ഈജിപ്ത് എയർ കാർഗോയുടെ അംഗീകൃത സെയിൽസ് ഏജന്റായി പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ഇ.എഫ്.എസ് ലോജിസ്റ്റിക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. എയർ കാർഗോ വ്യവസായത്തിൽ ദീർഘകാലത്തെ പരിചയ സമ്പത്തും പ്രശസ്തിയും പരിഗണിച്ചാണ് ഇ.എഫ്.എസ് ലോജിസ്റ്റിക്‌സിന് ഈജിപ്ത് എയറുമായി ഇത് സംബന്ധിച്ച കരാറൊപ്പിടാൻ കഴിഞ്ഞത്.
ലെ മെരീഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ധാരണാപത്രം കൈമാറുകയും ചെയ്തു. ഉപഭോക്താക്കൾക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായി കാർഗോ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഈജിപ്ത് എയറുമായി ഉണ്ടാക്കിയ പങ്കാളിത്തം സഹായകമാകുമെന്നും ലോകമെമ്പാടുമുള്ള ഈജിപ്ത് എയറിന്റെ ശൃംഖലയിലൂടെ കാർഗോ ബിസിനസിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാനാകുമെന്നും ചടങ്ങിൽ സംസാരിച്ച ഇ.എഫ്.എസ് കമ്പനി മാനേജിംഗ് ഡയരക്ടർ നജീബ് കളപ്പാടൻ വ്യക്തമാക്കി. കാര്യക്ഷമമായ ട്രാൻസ്‌പോർട്ടിംഗ് എന്നതാണ് തങ്ങളുടെ മുഖമുദ്രയെന്ന് ഈജിപ്ത് എയർ വൈസ് പ്രസിഡന്റ് ഹിഷാം എലീവുയമായി കരാറൊപ്പിട്ട ഇ.എഫ്.എസ് എക്‌സിക്യൂട്ടീവ് ഡയരക്ടർ നാദിർ കളപ്പാടൻ പറഞ്ഞു. കയ്‌റോ വിമാനത്താവളം പ്രധാന ഹബ്ബ് ആക്കി ലോകമെങ്ങാടുമുള്ള വിമാനത്താവളങ്ങളിലേക്ക് ചരക്കുകളെത്തിക്കാനുള്ള ആധുനിക സംവിധാനമാണ് ഈജിപ്ത് എയറിനുള്ളതെന്ന് ഹിഷാം എലീവ ചൂണ്ടിക്കാട്ടി. സൗദി കസ്റ്റംസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ജിദ്ദയിലെ ഈജിപ്ഷ്യൻ കോൺസുലേറ്റ്, ഇന്ത്യൻ ബിസിനസ് സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇ.എഫ്.എസ് കമ്പനി എച്ച്.ആർ ആന്റ് പബ്ലിക് റിലേഷൻസ് മാനേജർ സുൽത്താൻ അൽ ഖുറൈശിയുടെ ആമുഖ പ്രഭാഷണത്തിനു ശേഷം ഈജിപ്ത് എയർ കാർഗോക്ക് വേണ്ടി ക്യാപ്റ്റൻ ഗാസർ ഹുസൈനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ.എഫ്.എസ് കാർഗോ ക്ലിയറൻസ് മാനേജർ ഫഹദ് അൽ ബിശരി ചടങ്ങിൽ പങ്കെടുത്തവരെ നന്ദി അറിയിച്ചു.

Latest News