Video: വഴിയിലുള്ളതെല്ലാം വിഴുങ്ങി തായിഫ് മരുഭൂമിയില്‍ വന്‍ചുഴലിക്കാറ്റ്

റിയാദ്- തായിഫിലെ മരുഭൂമിയില്‍ വന്‍ചുഴലിക്കാറ്റ് രൂപപ്പെട്ടു. സമീപത്തെ കല്ലും മണലുമെല്ലാം ആകാശത്തേക്ക് അടിച്ചുവീശിയെത്തിയ ചുഴലിക്കാറ്റ് റോഡിലൂടെ പോവുകയായിരുന്ന പിക്കപ്പ് വാന്‍ മറിച്ചിട്ടു. നിരവധി തവണ മറിഞ്ഞ വാനിനുള്ളില്‍ പെട്ട് പരിക്കേറ്റ ഡ്രൈവറെ തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
തായിഫിന്റെ വടക്ക് ഭാഗത്ത് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അല്‍അസബ് എന്ന സ്ഥലത്ത് ഇന്നലെ വൈകീട്ടാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കല്ലും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭീതിദമായിരുന്നുവെന്ന് സമീപവാസിയായ സല്‍മാന്‍ അല്‍ഉതൈബി ട്വീറ്റ് ചെയ്തു. പിക്കപ്പ് വാനിന്റെ ചിത്രവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടും നനവും തണുപ്പുമുള്ള വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസം രൂപപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധന്‍ മുആദ് അല്‍അഹ്മദി അഭിപ്രായപ്പെട്ടു.

Latest News