സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, അഫ്‌ലാജിൽ താഴ്‌വരകൾ നിറഞ്ഞു

റിയാദ്- സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇന്നും കനത്ത മഴ പെയ്തു. അഫ്‌ലാജിൽ ഇന്ന് പുലർച്ചെ മുതൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മഴയെ തുടർന്ന് താഴ്‌വരകളിലെല്ലാം വെള്ളം നിറഞ്ഞു.

കല്ലും പാറക്കെട്ടുകളും ചില ഭാഗങ്ങളിൽ ഒലിച്ചിറങ്ങി. അൽ-ഗൈൽ, സിത്ര, അൽ-അഹ്‌മർ, അൽ-ഹദർ, ലൈല, അൽ-ഹദർ, അൽ-അഹ്‌മർ, അൽ-അജ്‌ലിയ, അൽ -ബുദയ്യ, അൽ-സിഹ്, സിത്ര, ഹരാദ, അൽ-ഗയിൽ, അൽ-മുറൈസിസ്, അൽ-ഹംജ, അൽ-നൈഫിയ, അൽ-മൗദിനിയ, അൽ-ഫർഷ എന്നിവടങ്ങളിലും മഴ പെയ്തു. 


മഴയും പൊടിക്കാറ്റും അടുത്ത വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീർ, അൽബാഹ, ഹായിൽ, അൽഖസീം, നജ്റാൻ, ജിസാൻ എന്നിവിടങ്ങളിലും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിലും ഇന്ന് നേരിയ തോതിൽ മഴ പെയ്തു. മക്ക, റിയാദ്, അൽജൗഫ്, , ഉത്തര അതിർത്തി , മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം എന്നിവിടങ്ങളിൽ തിങ്കളാഴ്ചയും മഴ തുടരും. റിയാദ്, മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

 

Tags

Latest News