കാമുകന്‍ കാലുമാറി, തിളച്ച എണ്ണയൊഴിച്ച യുവതി അറസ്റ്റിൽ

ചെന്നൈ-തന്നെ ഉപേക്ഷിച്ച് മറ്റൊരു  വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് യുവതിയുടെ പ്രതികാരം. സംഭവത്തില്‍ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈറോഡ് വര്‍ണാപുരം സ്വദേശി കാര്‍ത്തിയെ ആക്രമിച്ച സംഭവത്തില്‍ മീനാദേവിയാണ് അറസ്റ്റിലായത്. കാര്‍ത്തിയുടെ ബന്ധുകൂടിയാണ് യുവതി.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തി മീനാദേവിയുമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കായി. കഴിഞ്ഞ ദിവസം മീനാദേവിയെ കാണാന്‍ കാര്‍ത്തി എത്തിയതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും യുവതി തിളച്ച എണ്ണ എടുത്ത് ദേഹത്ത് ഒഴിച്ചുവെന്നും പോലീസ് പറഞ്ഞു. കൈയിലും മുഖത്തും പൊള്ളലേറ്റ കാര്‍ത്തിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News