Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീ മഠത്തെ അവഹേളിക്കുന്നു; കക്കുകളി നാടകത്തിനെതിരെ അതിരൂപത

തൃശൂര്‍- കക്കുകളി എന്ന നാടകത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍. തൃശൂര്‍ അതിരൂപതയിലെ പള്ളികളില്‍ നടകത്തിനെതിരെ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകം െ്രെകസ്തവ വിരുദ്ധമാണെന്നാണ് ആരോപണം.
നാടകത്തിനെതിരെ െ്രെകസ്തവ സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പള്ളികളില്‍ ഇതിനെതിരെ എതിരെ സര്‍ക്കുലര്‍ വായിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 9.30നു പടിഞ്ഞാറേക്കോട്ടയില്‍ നിന്നു കലക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തും.
കന്യാസ്ത്രീ മഠത്തില്‍ എത്തുന്ന പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. എഴുത്തുകാരന്‍ ഫ്രാന്‍സീസ് നെറോണ എഴുതിയ കഥയാണ് നാടകമാക്കി അരങ്ങിലെത്തിച്ചത്.
ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ അരങ്ങേറിയ നാടകം രാജ്യാന്തര നാടകോല്‍സവത്തിലും അവതരിപ്പിച്ചിരുന്നു.  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുകയും െ്രെകസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുകയും ചെയ്ത നാടകം നിരോധിക്കണമെന്ന് അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
രാജ്യാന്തര നാടകോത്സവത്തില്‍ (ഇറ്റ്‌ഫോക്) വിവാദനാടകം അവതരിപ്പിക്കാന്‍ അവസരം നല്‍കുകയും അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്ത സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ നടപടിയെ ന്യായീകരിക്കാന!ാകില്ലെന്നു കൗണ്‍സില്‍ കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News