കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കാസര്‍ഗോഡ് :  കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പൊയ്‌നാച്ചി സ്വദേശി വേണുഗോപാലും കുടുംബവും  സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

Latest News