ഫഹദിന്റെ നായികയായി നസ്രിയ വീണ്ടും 

കൊച്ചി- ജിതു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിലൂടെയാണ് ഫഹദും നസ്രിയയും വീണ്ടും ഒരുമിക്കുന്നത്. അഞ്ജലി മേനോന്റെ ബാംഗ്‌ളൂര്‍ ഡെയ്‌സില്‍ നായകനും നായികയുമായി അഭിനയിച്ച ശേഷമാണ് ഫഹദും നസ്രിയയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മടങ്ങി വരുന്നത്. ഈ വരവില്‍ ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയ അഭിനയിച്ചിരുന്നു. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. രോമാഞ്ചത്തിന്റെ നിര്‍മ്മാണ പങ്കാളിയുമാണ് നസ്രിയ.  ബംഗളൂരുവില്‍ ആവേശത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. രോമാഞ്ചം ചിത്രീകരിച്ചതും ബംഗളൂരുവില്‍ ആയിരുന്നു. കാമ്പസ് പശ്ചാത്തലത്തില്‍ കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ആവേശത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് , ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. 
 

Latest News