ജയിലില്‍ കഴിയുന്ന ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി :  ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശിവശങ്കറിന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലായിരുന്ന അദ്ദേഹത്തെ വൈകുന്നേരമാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 14 നാണ് ശിവശങ്കറിറെ കോടതി റിമാന്‍ഡ് ചെയ്തത്. ഇ ഡി ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Latest News