തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം


കൊച്ചി : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ ഐ എ പരിതോഷികം പ്രഖ്യാപിച്ചത്. സംഭവം നടന്നത്  മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 2010 ല്‍ ആണ് പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്.11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് 13 വര്‍ഷമായിട്ടും മുഖ്യ പ്രതിയെ പിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് എന്‍ ഐ എ പാരിതോഷികം പ്രഖ്യാപിച്ചത്.

 

 

Latest News