ജിസാനിൽ റോഡപകടം; ആറംഗ സൗദി കുടുംബം മരിച്ചു

ജിസാൻ - ആറംഗ സൗദി കുടുംബം വാഹനാപകടത്തിൽ മരണപ്പെട്ടു. അവധിക്കാലം റിയാദിൽ ചെലവഴിച്ച് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ജിസാൻ പ്രവിശ്യയിൽ പെട്ട അൽആരിദയിലെ അൽജുവ സ്‌കൂൾ ഉദ്യോഗസ്ഥൻ യഹ്‌യ ഹുസൈൻ ഖുബ്‌റാനിയും ഭാര്യയും നാലു മക്കളും സഞ്ചരിച്ച കാർ ഖമീസ് മുശൈത്തിനു സമീപമാണ് അപകടത്തിൽ മരിച്ചത്. ആറംഗ കുടുംബത്തിൽ ആരും തന്നെ ജീവനോടെ ബാക്കിയായില്ല.
 

Latest News