നാട്ടിലേക്ക് പോകേണ്ട ദിവസം കുഴഞ്ഞു വീണു; മലയാളി ആശുപത്രിയിൽ നിര്യതനായി

അൻഷാദ്

ഖത്തീഫ് - നാട്ടിലേക്ക് പോകേണ്ട ദിവസം മുറിയിൽ കുഴഞ്ഞു വീണ മലയാളി യുവാവ് ആശുപത്രിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ പഴുവിൽ  അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) ആണ് സൗദിയിലെ ഖത്തീഫിൽ ആശുപത്രിയിൽ മരിച്ചത്. നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ വീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. 

ആശുപത്രിയിലായ മകന്റ അരികിൽ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടിൽ നിന്നും എത്തിയിരുന്നു. മാതാവ്: ഐഷ. പ്ലസ് വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.
 

Tags

Latest News