മുംബൈ- സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് മതവിശ്വാസത്തിന്റെ മാര്‍ഗത്തിലേക്ക് മടങ്ങിയ മുന്‍ ബോളിവുഡ് താരം സന ഖാന്‍, പ്രശസ്ത റിയാലിറ്റി ഷോ ഖത്രോം കി ഖിലാഡിയിലേക്കുള്ള ക്ഷണം നിരസിച്ചത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി. വന്‍ തുകയുടെ ഓഫറായിരുന്നു ഖിലാഡിയിലേത്. താത്പര്യമുണ്ടെങ്കില്‍ പങ്കെടുക്കാമെന്ന് ഭര്‍ത്താവ് അനസ് പറഞ്ഞു. എങ്കിലും താനത് നിരസിക്കുകയായിരുന്നു.
ആ ഓഫര്‍ സ്വീകരിച്ചാല്‍ ജീവിതം വീണ്ടും മാറി മറിയുമെന്ന് തനിക്ക് ഉറപ്പായിരുന്നു. കാരണം നമ്മുടെ ഉള്ളിലുള്ള പിശാച് അത്രയും ശക്തനാണ്. അതിനോടുള്ള പോരാട്ടം കഠിനമാണെന്നും സന ഖാന്‍ പറഞ്ഞു.

സെലിബ്രിറ്റി ലോകത്ത് ജീവിച്ചതിനാല്‍ തന്നെ അവിടെനിന്നും ലഭിക്കുന്ന പണത്തെ കുറിച്ചെല്ലാം തനിക്കറിയാം. അതെല്ലാം വലിയ പ്രലോഭനമാണ്. പിശാച് നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. പ്രലോഭനങ്ങളില്‍ അകപ്പെടാതെ പോരാടുന്നതാണ് വലിയ യുദ്ധം. കാരണം മനുഷ്യന്റെ അത്യാഗ്രഹം ഒരിക്കലും തീരില്ല.
ആ ഓഫര്‍ സ്വീകരിച്ചാല്‍ ഒരുപാട് പണം ലഭിക്കും. ആവശ്യപ്പെടുന്നതെല്ലാം ലഭിക്കും. പക്ഷേ അതൊന്നും തനിക്ക് ആവശ്യമുണ്ടായിരുന്നില്ല. സ്വയം രക്ഷിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ഓഫര്‍ നിരസിച്ചതിനെ കുറിച്ച് സന ഖാന്‍ പറഞ്ഞു.
ജയ് ഹോ, വജഹ് തും ഹോ, ടോയിലറ്റ്: ഏക് പ്രേം കഥ, എന്നീ സിനിമകളില്‍ അഭിനയിച്ച താരമാണ് സന ഖാന്‍. കൂടാതെ, ബിഗ് ബോസ് ഹിന്ദി സീസണ്‍ 6 ലും പങ്കെടുത്തിരുന്നു.
2020 ലാണ് സിനിമാ-ടെലിവിഷന്‍ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ സമയത്താണ് ഖത്തറോം കി ഖിലാഡിയിലേക്ക് ഓഫര്‍ ലഭിക്കുന്നത്.






