ചെന്നൈ- മുസ്ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ തമിഴിലും ഇംഗ്ലീഷിലും പ്രസംഗിച്ച് പ്രവർത്തകരെ ആവേശത്തിലാറടിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പ്രവർത്തകരുടെ ഉയിരായ പാർട്ടി പിറന്ന നാടാണ് തമിഴ്നാടെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തെ പ്രതിരോധിക്കുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഷാജി പറഞ്ഞു. പ്രതിപക്ഷത്തെ ലീഡ് ചെയ്യാൻ സ്റ്റാലിൻ വരണമെന്നാണ് ഫാറൂഖ് അബ്ദുല്ല പറഞ്ഞത്. ഇന്ത്യൻ ഫാഷിസത്തെ തുരത്താൻ തമിഴ്നാട് ഉണ്ടാകുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്. രാഹുൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവാകട്ടെ എന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഫാഷിസത്തിന് എതിരെ ആരു പോരാടിയാലും കോൺഗ്രസ് പിന്തുണക്കുമെന്നാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അറുപത് എം.പിമാരെ കൊടുക്കാൻ കേരളത്തിനും തമിഴ്നാടിനും കഴിയും. തമിഴ്നാട് ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങാൻ പോകുകയാണെന്നു ഷാജി പറഞ്ഞു. നുണ പറയുന്ന കേന്ദ്ര ഗവൺമെന്റിനെ ഗൗരവത്തോടെ കാണണമെന്നും ഷാജി വ്യക്തമാക്കി.