ഗുഡ്ഗാവ്- ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ പിതാവ് രമേഷ് അഗര്‍വാള്‍ ഗുഡ്ഗാവിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. റിതേഷിന്റെ വിവാഹം നടന്നെ ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ദുരന്തം.
ദല്‍ഹിയിലായിരുന്നു റിതേഷ് അഗര്‍വാളിന്റേയും ഗീതാന്‍ഷ സൂദിന്റേയും ആഡംബര വിവാഹം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗുഡ്ഗാവിലെ ഡിഎല്‍എഫ് കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്ന് രമേഷ് അഗര്‍വാള്‍ താഴേക്കു വീണതും തല്‍ക്ഷണം മരിച്ചതു.
വീടിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് ഇദ്ദേഹം വീണതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവസമയത്ത് കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.
പിതാവ് മരിച്ചതായി പ്രസ്താവനയില്‍ അറിയിച്ച റിതേഷ് ശര്‍മ്മ പിതാവ് എങ്ങനെയാണെന്ന് വിശദീകരിച്ചിരുന്നില്ല.
വഴികാട്ടിയും വെളിച്ചവും ശക്തിയുമായ പിതാവ് രമേഷ് അഗര്‍വാള്‍ അന്തരിച്ചുവെന്നും ുടുംബത്തിനിത് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.






