പ്രവാസിയായ മകന്റെ വിവാഹം നടക്കാനിരിക്കെ അമ്മ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ-കൂത്തുപറമ്പ്  പ്രവാസിയായ മകന്റെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ അമ്മയുടെ  മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തി. കൂത്തുപറമ്പ എലിപ്പറ്റിച്ചിറയിലെ ഷനിമ നിവാസിൽ എൻ.ലീല (69) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൊട്ടടുത്ത വാടക വീട്ടിൽ താമസിക്കുന്ന യുവാവ് ജോലിക്കു പോകുന്നതിനിടെ കിണറിന്റെ വലനീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.  മണ്ടോടി അനന്തന്റെ ഭാര്യയാണ്.
മക്കൾ:  ഷാജിത്ത്,  പരേതയായ ഷാനിമ. ഫോട്ടോഗ്രാഫറായ ഷാജിത്ത്. ഗൾഫിലാണ് ജോലി ചെയ്യുന്നത്.  പാനൂർ സ്വദേശിനിയുമായി ഇയാളുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കുകയായിരുന്നു. ഇതിന്റെ  ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. കൂത്തുപറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
 

Latest News