Sorry, you need to enable JavaScript to visit this website.

ആലിയ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി, നിയമനടപടിയെന്ന് രണ്‍ബീര്‍

മുംബൈ-അനുവാദമില്ലാതെ നടി ആലിയാ ഭട്ടിന്റെ ചിത്രം പകര്‍ത്തിയ സംഭവത്തെ നിയമപരമായി നേരിടുമെന്ന് ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍.  ആലിയയുടെ സ്വകാര്യതയിലേക്കാണ് മാധ്യമങ്ങള്‍ കടന്നുകയറിയതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വീടിനകത്തേക്ക് ക്യാമറ വെച്ച് ഷൂട്ട് ചെയ്തത് വളരെ മോശം പ്രവൃത്തിയായിരുന്നു. സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണിത്. ഒരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ വഴിയിലൂടെയാണ് ഞങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നത്. പാപ്പരാസികളും ഈ ലോകത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് ജോലി ചെയ്യാനുളള അവകാശമുണ്ടെന്നും അംഗീകരിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല- ണ്‍ബീര്‍ കപൂര്‍ പറഞ്ഞു.
അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ എടുത്ത പാപ്പരാസികള്‍ക്കെതിരെ നേരത്തെ നടി  ആലിയയും രംഗത്തെത്തിയിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില്‍നിന്നാണ് ആലിയ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രം പകര്‍ത്തിയത്. ഇത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും എല്ലാത്തിനും ഒരു അതിരുണ്ടാവണമെന്നും ആലിയ പറഞ്ഞു. നടിക്ക് പിന്തുണയുമായി അനുഷ്‌ക ശര്‍മ്മ, അര്‍ജുന്‍ കപൂര്‍, ജാന്‍വി, സുസ്മിത സെന്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

 

Latest News