മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ഏര്‍വാടിയില്‍ പിടിയില്‍

കോട്ടക്കല്‍-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ പിടിയിലായി. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദിനെയാണ് കോട്ടക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ്. അശ്വിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടക്കല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു.  
തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കോട്ടക്കല്‍ എഎസ്‌ഐരാജന്‍, സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യന്‍, ഐ കെ ദിനേഷ്, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, പി സലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News