ജിദ്ദയിൽ 140 ടൺ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

ദക്ഷിണ ജിദ്ദയിലെ അൽസ്വവാരീഖ് ഹറാജിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച പഴയ വസ്ത്രങ്ങളുടെ വൻ ശേഖരം നഗരസാഭാധികൃതർ നീക്കം ചെയ്യുന്നു. 

ജിദ്ദ - നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിയമ വിരുദ്ധമായി വിൽപനക്ക് പ്രദർശിപ്പിച്ച 140 ടൺ ഉൽപന്നങ്ങൾ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനകൾക്കിടെ ജിദ്ദ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചു. ദക്ഷിണ ജിദ്ദയിലെ അൽസ്വവാരീഖ് ഹറാജിൽ നിയമ വിരുദ്ധ സ്റ്റാളുകളിലും ഫുട്പാത്തുകളിലും നിരത്തിയിട്ട് വിൽപനക്ക് പ്രദർശിപ്പിച്ച 126 ടൺ പഴയ വസ്ത്രങ്ങളും കാലാവധി തീർന്ന 14 ടൺ ഭക്ഷ്യവസ്തുക്കളും ശുചീകരണ വസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വഴിവാണിഭക്കാരുടെ കേന്ദ്രങ്ങൾ ജിദ്ദ നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗം മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു. 

Latest News