തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിന് താല്‍ക്കാലിക ആശ്വാസം


കൊച്ചി:   തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. കേസിന്റെ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തില്‍  പൊലീസീന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം  നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ്  കോടതിയുടെ നടപടി. അതേ സമയം കേസ് ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല.സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്ന്  കോടതി വ്യക്തമാക്കി.
 

Latest News