Sorry, you need to enable JavaScript to visit this website.

ശൈഖ് സായിദിന്റെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു; സംവിധായകന്‍ ശേഖര്‍ കപൂര്‍

അബുദബി- യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ജീവചരിത്രം ഹോളിവുഡ് സിനിമയായി വരുന്നു. നിരവധി അന്താരാഷ്ട്ര സിനിമകള്‍ സംവിധാനം ചെയ്ത പ്രമുഖ ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപുര്‍ ആണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. എസ്ടിഎക്‌സ് ഫിലിംസാണ് നിര്‍മ്മാതാക്കള്‍. തിരക്കഥ എഴുതുന്നത് ക്ലിഫ് ഡോര്‍ഫ്മാന്‍  ആണ്. ഗാന്ധി, സെല്‍മ, ഡാര്‍ക്കെസ്റ്റ് അവര്‍ തുടങ്ങിയ ചരിത്രവ്യക്തിത്വങ്ങളുടെ ജീവിതകഥ പറഞ്ഞ മികച്ച സിനിമകളുടെ മാതൃകയിലാണ് ഈ സിനിമയും വരുന്നതെന്ന് നിര്‍മ്മാതക്കള്‍ പറഞ്ഞു. ചിത്രീകരണം എവിടെ നടക്കുമെന്നടക്കമുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. യുഎഇയില്‍ തന്നെ ചിത്രീകരിക്കുമോ, യുഎഇയിലെ നടന്മാര്‍ക്ക് അവസരം ലഭിക്കുമോ എന്നൊക്കെ അറിയാനിരിക്കുന്നതെ ഉള്ളൂ.
 

Latest News