കസ്റ്റമര്‍ പറഞ്ഞതെല്ലാം എഴുതിവെച്ച്  എത്തിച്ച കേക്ക് കണ്ടവര്‍ക്കെല്ലാം കൗതുകം 

ലാഹോര്‍-ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ഓര്‍ഡര്‍ ചെയ്ത് വരുത്താന്‍ പറ്റുന്ന സൗകര്യങ്ങള്‍ വന്നശേഷം എല്ലാവരും അതാണ് പിന്തുടരുന്നത്. എളുപ്പത്തില്‍ എവിടെ വേണമെങ്കിലും ആഹാരം ഡെലിവറി ചെയ്യുന്ന ആപ്പുകളും ലഭ്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ ഇടയ്ക്ക് അബദ്ധങ്ങളും സംഭവിക്കാറുണ്ട്.ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയാതെ വരുന്നതാണ് ഈ അബദ്ധങ്ങള്‍ക്ക് പ്രധാന കാരണം. അത്തരത്തില്‍ സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലാണ് ഈ സംഭവം. ജാവൈദ് ഷമി എന്നായാല്‍ ഓണ്‍ലൈനില്‍ ഒരു കേക്ക് ഓര്‍ഡര്‍ ചെയ്തു. കേക്ക് ഡെലിവറി ചെയ്യാന്‍ വരുമ്പോള്‍ ബേക്കറിയില്‍ നിന്ന് 2000 രൂപയുടെ ചില്ലറയും കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കേക്ക് വന്നപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടി. 'ബ്രിംഗ് ചേയ്ഞ്ച് ഒഫ് 2000' എന്ന് കേക്കിന് മുകളില്‍ എഴുതി വച്ചിരിക്കുന്നു. ഷമി ചില്ലറ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ബേക്കറി ഉടമ അത് കേക്കില്‍ എഴുതാന്‍ ഉള്ള വാചകമാണെന്ന് കരുതുകയായിരുന്നു. കേക്കിന്റെ ചിത്രങ്ങള്‍ ഷമി തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 
 

Latest News