താമരശ്ശേരി ചുരത്തിൽ ബൈക്ക് മറിഞ്ഞ് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

കോഴിക്കോട് - കോഴിക്കോട് - താമരശ്ശേരി ചുരത്തില്‍ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ലാബ് ടെക്‌നീഷ്യയായ മലപ്പുറം ജില്ലയിലെ അരീക്കോട് കീഴ്പറമ്പ് സ്വദേശിനി ത്രീഷ്മയാണ് (22) മരിച്ചത്. അപകടം സംഭവിച്ചയുടനെ ത്രീഷ്മയെ ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കെ.എം.സി.ടി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Latest News