Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാട്‌സ്ആപ്പ് നൽകിയ ഉറപ്പുകളിൽ തൃപ്തരാകാതെ ഉപഭോക്തൃ സംഘടനകൾ

സ്വകാര്യതാ നയത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ സുതാര്യമാകുമെന്ന് വാട്‌സ്ആപ്പ് നൽകിയ വാഗ്ദാനങ്ങൾ അപര്യാപ്തമാണെന്ന് യൂറോപ്പിലെ ഉപഭോക്തൃ സംഘടനകൾ പറയുന്നു. തങ്ങൾ ഉപയോക്താക്കളോട് പ്രതിബദ്ധത പുലർത്തുമെന്ന് കമ്പനി  ഉറപ്പു നൽകിയതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ വാട്‌സ്ആപ്പിനെ  പ്രശംസിച്ചതിനു പിന്നാലെയാണ് വിമർശം. നയം മാറ്റങ്ങൾ ഉപയോക്താക്കളെ ബാധ്യപ്പെടുത്താനും അവരുടെ തീരുമാനങ്ങൾ കണക്കിലെടുക്കാനും കൈക്കൊള്ളുമെന്ന് വാട്‌സ്ആപ്പ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപര്യാപ്തമാണെന്നാണ്  യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ വ്യക്തമാക്കിയിരിക്കുന്നത്. 
ഉപയോഗ നിബന്ധനകളിലും സ്വകാര്യതാ നയത്തിലും 2021 ൽ വാടസ്ആപ്പ് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ നൽകിയ  പരാതിയെത്തുടർന്നാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പുമായി യൂറോപ്യൻ യൂണിയൻ ചർച്ച നടത്തിയത്.  
പുതിയ അപ്‌ഡേറ്റുകൾ ഉപയോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ അത് നിരസിക്കാനുള്ള സൗകര്യം ഏർപ്പെടത്തുമെന്നും അതിനുള്ള സംവിധാനം എളുപ്പമാക്കുമെന്നുമാണ് വാട്‌സ്ആപ്പ് സമ്മതിച്ചിരിക്കുന്നത്. അപ്‌ഡേറ്റ് നിരസിച്ചാലും  വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നാണ് ഉറപ്പു നൽകിയതെന്ന് യൂറോപ്യൻ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യൻ കമ്മീഷൻ വെളിപ്പെടുത്തിയിരുന്നു.
പരസ്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മൂന്നാം കക്ഷികൾക്കോ ഫേസ്ബുക്ക് ഉൾപ്പെടെ മെറ്റാ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾക്കോ പങ്കിടില്ലെന്നും വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്തു. എന്നാൽ വാട്‌സ്ആപ്പ് പറഞ്ഞിരിക്കുന്ന പ്രതിബദ്ധത നിരാശാജനകമെന്നാണ് 32 രാജ്യങ്ങളിലെ 46 സ്വതന്ത്ര ഉപഭോക്തൃ സംഘടനകളെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ കൺസ്യൂമർ ഓർഗൈനസേഷൻ (ബി.ഇ.യു.സി)  വ്യക്തമാക്കിയിരിക്കുന്നത്. വാട്ആപ്പിന്റെ വാഗ്ദാനങ്ങൾ ഭാവിയിലെ മാറ്റങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്നും 2021ൽ ആപ്പിന്റെ  അപ്‌ഡേറ്റുകൾ സ്വീകരിച്ച ഉപയോക്താക്കൾക്ക് പരിഹാരമാകുന്നില്ലെന്നും ബിഇയുസി ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വാട്‌സ്ആപ്പ് പോലുള്ള  സാങ്കേതിക ഭീമന് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കാനും ഭാവിയിൽ മികച്ചത് ചെയ്യാമെന്ന് വാഗ്ദാനം നൽകി  രക്ഷപ്പെടാനും കഴിയുമെന്ന ആശങ്കാജനകമായ സൂചനയാണ് പുതിയ തീരുമാനങ്ങളും അത് സമ്മതിച്ച അധികൃതരുടെ നടപടിയും  നൽകുന്നതെന്ന് ബി.ഇ.യു.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉർസുല പാച്ച്ൽ പറഞ്ഞു.
വാട്‌സ്ആപ്പിന്റെ ആക്രമണാത്മക രീതികളെ കുറിച്ചും സമ്മർദ്ദത്തിലായ ഉപയോക്താക്കൾക്കുള്ള പ്രതിവിധിയെ കുറിച്ചുമാണ് പരാതികൾ ഉയർന്നിരുന്നതെന്നും ഇവയെ കമ്പനി പരിഗണിച്ചിട്ടില്ലെന്നും ബി.ഇ.യു.സി പറയുന്നു.
ഭാവിയിൽ എന്തെങ്കിലും നയങ്ങളുമായി ബന്ധപ്പെട്ട  അപ്‌ഡേറ്റുകൾ നടപ്പിലാക്കുമ്പോൾ വാട്‌സ്ആപ്പ് പ്രതിബദ്ധത എങ്ങനെ നടപ്പാക്കുന്നുവെന്ന് ഉപഭോക്തൃ സംരക്ഷണ സഹകരണ നെറ്റ്‌വർക്ക് (സിപിസി) നിരീക്ഷിക്കുമെന്നും കമ്മീഷൻ പറഞ്ഞു.
ആവശ്യമായി വരുമ്പോൾ പിഴയടക്കമുള്ള നടപടികൾ സി.പി.സി സ്വീകരിക്കുകയും ചെയ്യും.  
എന്താണ് തങ്ങൾ വാട്‌സ്ആപ്പുമായി സമ്മതിക്കുന്നതെന്നും പുതിയ നയങ്ങളിൽ എന്താണ് പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാനും ഉപയോക്താക്കൾക്ക് അവകാശമുണ്ട്.  അതുവഴി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തുടരണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാനും കഴിയുമെന്ന് യൂറോപ്യൻ യൂനിയൻ നീതിന്യായ കമ്മീഷണർ ദിദിയർ റെയ്ൻഡേഴ്‌സ് പറഞ്ഞു. കമ്മീഷന്റെ പ്രഖ്യാപനത്തെക്കുറിച്ച് മെറ്റയുടെ പ്രതികരണം ലഭ്യമായിട്ടില്ല. 
ഡാറ്റാ സ്വകാര്യത സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ലംഘിച്ചതിന് ഐറിഷ് റെഗുലേറ്റർമാർ 2021 സെപ്റ്റംബറിൽ വാട്‌സ്ആപ്പിന്  225മില്യൺ യൂറോ (240മില്യൺ ഡോളർ) പിഴ ചുമത്തിയിരുന്നു. 
യൂറോപ്പിന്റെ നാഴികക്കല്ലായ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) ലംഘിച്ചതിന് റെഗുലേറ്റർമാർ ഈവർഷം  വാട്ട്‌സ്ആപ്പിന് 5.5 മില്യൺ യൂറോ പിഴ ചുമത്തുകയും ചെയ്തു. 
 

Latest News