മൊബൈലിൽവന്ന ലിങ്ക് ക്ലിക്ക് ചെയ്തു; നടി നഗ്മയുടെ ഒരു ലക്ഷം രൂപ നഷ്ടമായി

മുംബൈ-ചലച്ചിത്ര താരവും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിനിരയായി. ഫോണിൽ വന്ന ലിങ്ക് ഓപ്പണാക്കിയതാണ് നടിക്ക് വിനയായത്.  ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെ.വൈ.സി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന എസ്.എം.എസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈൽ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാർക്ക് ലഭിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. 
നേരത്തെ നടി മാളവികയും തട്ടിപ്പിനിരയായിരുന്നു. 
പാൻ കാർഡ്, ആധാർ കാർഡ്, കെവൈസി അപ്‌ഡേഷൻ, വൈദ്യുതി ബിൽ പേയ്‌മെന്റ് എന്നിവയടക്കം വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്ത് എത്തുന്നവരാണു ലക്ഷങ്ങൾ തട്ടുന്നത്.
 

Latest News