റിയാദ് - റിയാദ് കിംഗ് ഖാലിദ് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ച പാലക്കാട് കുണ്ടലശ്ശേരി കേരളശ്ശേരി സ്വദേശി പുത്തന്‍പീടിക അബൂബക്കറി(65)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ബന്ധുക്കളുടെ സമ്മതപത്രം എത്തിയിട്ടുണ്ടെന്നും അടുത്താഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ബന്ധുക്കളില്‍ ചിലരുടെ രേഖകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.
ഫെബ്രുവരി 27ന് സ്‌ട്രോക്ക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. നാലു പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ചുവരുന്ന ഇദ്ദേഹത്തിന് പത്ത് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലെത്താനുള്ള ആഗ്രഹം സഫലമാകാതെയാണ് അബൂബക്കറിന്റെ അന്ത്യം സംഭവിച്ചത്. ആദ്യ ഭാര്യ നല്‍കിയ കേസിനെ തുടര്‍ന്നാണ് പത്ത് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ പോയത്.
അബൂബക്കറിന്റെ ഉപ്പയും സഹോദരങ്ങളും ഭാര്യമാരും മക്കളും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള രേഖകള്‍ ശിരിയാക്കി റിയാദ് എംബസിയിലേക്ക് അയച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരായ നിഅമതുല്ല, സിദ്ദീഖ് തുവ്വൂര്‍, ഹുസൈന്‍ ദവാദ്മി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
കെ.പി മുഹമ്മദ് റാവുത്തര്‍ (പിതാവ്), നൂര്‍ജഹാന്‍, ശഹീദ ബീവി, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ശുകൂര്‍, ഹംസ, റൈഹ ഫാത്തിമ (മക്കള്‍), സുലൈമാന്‍, സി്ദ്ദീഖ്, അബ്ദുസ്സലാം (സഹോദരങ്ങള്‍) എന്നിവരാണ് രേഖകള്‍ അയച്ചുനല്‍കിയത്.






