ദുല്‍ഖറിന്റെ മകള്‍ മറിയം ബെന്‍സ് കാറില്‍ 

മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ കാര്‍ ക്രെയ്‌സ് പ്രസിദ്ധമാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ  വാഹന പ്രേമത്തെപ്പറ്റി ആരാധകര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിന്റെ മകള്‍ മറിയത്തിനും അതേ വാഹന കമ്പം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞു ബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
അമ്മ മഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വാപ്പച്ചിയുടെ ഡാന്‍സ് കാണാന്‍ അമാലുവിനൊപ്പം മറിയം എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ താരങ്ങളും കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. വല്ലിപ്പയെ പോലെ മറിയത്തിന് കൂളിംഗ് ഗ്ലാസിലും താല്‍പര്യമുണ്ടോയെന്നാണ് ചില വിമര്‍ശകര്‍ ചോദിക്കുന്നത്. 

Latest News