Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

ബാലച്ചേട്ടന് വിഷമം ആ ഒരു കാര്യത്തില്‍  മാത്രം-ഭാര്യ ഡോ: എലിസബത്ത്

കൊച്ചി-കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് ഭാര്യ എലിസബത്ത്. ബാല ഐ സി യുവില്‍ തന്നെയാണെന്നും വാര്‍ത്ത പുറംലോകമറിഞ്ഞതാണ് അദ്ദേഹത്തിന് ആകെയുള്ള വിഷമമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ബാല ശക്തമായി തിരിച്ചുവരുമെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കുറിപ്പില്‍ പറയുന്നു. മകള്‍ അവന്തിക, ആദ്യ ഭാര്യ അമൃത സുരേഷ്, നടന്‍ ഉണ്ണി മുകുന്ദന്‍, നിര്‍മാതാവ് ബാദുഷ തുടങ്ങിയവര്‍ ഇന്നലെ ബാലയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് 

ബാലച്ചേട്ടന്‍ ഐ സി യുവില്‍ തന്നെ ആണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിയ്ക്ക് ആകെയുള്ള വിഷമം വാര്‍ത്ത പബ്ലിക്കായതാണ്. എല്ലാവരോടും പുള്ളി ഓക്കെയാണെന്ന് പറഞ്ഞു. അദ്ദേഹം ഒരു സ്ട്രോംഗ് പേഴ്‌സണ്‍ ആണ്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള എമര്‍ജന്‍സികള്‍ ഉണ്ടായെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ഇത്തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരും. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം.

Latest News