Sorry, you need to enable JavaScript to visit this website.

ശരീരത്തില്‍ കാപ്‌സ്യൂള്‍ ഒളിപ്പിച്ച് ജിദ്ദ യാത്രക്കാരന്‍, കരിപ്പൂരില്‍ 1.8 കോടിയുടെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ മൂന്നേകാല്‍ കിലോ സ്വര്‍ണം കരിപ്പൂരില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറന്‍സിയും പിടികൂടി.
    സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ നീലേശ്വരം സ്വദേശിയായ മുഹമ്മദ് അന്‍വര്‍ഷാ(27)യില്‍ നിന്ന് 1169 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം വാരിയങ്കോട് കലകണ്ടത്തില്‍  പ്രമോദില്‍ (40)നിന്ന് 1141 ഗ്രാം സ്വര്‍ണവും പിടികൂടി. ഇരുവരും സ്വര്‍ണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
ദുബായില്‍ നിന്നെത്തിയ  സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍വശത്തുള്ള സീറ്റിന്റെ അടിയില്‍നിന്നാണ്  1331 ഗ്രാം തൂക്കമുള്ള സ്വര്‍ണം കണ്ടെത്തിയത്. ചാര നിറത്തിലുള്ള രണ്ടു പാക്കറ്റുകളിലായാട്ടാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരനെ പിടികൂടാനായിട്ടില്ല.
 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകുവാനെത്തിയ കാസര്‍ക്കോട് ബേക്കല്‍ സ്വദേശിനിയായ  ഫാത്തിമ താഹിറയില്‍ (40)നിന്നാണ് 15.36 ലക്ഷം രൂപയ്ക്കു തുല്യമായ 19,200 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. കൈവമുണ്ടായിരുന്ന ബാഗേജുകളിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News