VIDEO വൈറലായി മൂന്നു വയസ്സുകാരന്റെ രക്ഷാദൗത്യം, കൈയടിച്ച് സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി- കളിപ്പാട്ടം വിഴുങ്ങാനിരുന്ന കുഞ്ഞനുജനെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തുന്ന മൂന്നു വയസ്സുകാരന്റെ വീഡിയോക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ. ഇളയ കുട്ടികളുടെ രക്ഷിതാക്കളായി മുതിര്‍ന്ന കുട്ടികള്‍ മാറുമെന്ന നമ്മുടെ ധാരണ ശക്തിപ്പെടുത്തുന്നതാണ് മൂന്നു വയസ്സുകാരന്റെ ഇടപെടല്‍.
മൂന്നു വയസ്സുകാരന്‍ നായകനാക്കിയാണ് വീഡിയോക്ക് ശേഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഷെയര്‍ ചെയ്യുന്നത്.
വീഡിയോയില്‍ ചെറിയ കുട്ടിയാണ് ക്യാമറക്കുമുന്നില്‍. പിന്നില്‍ അമ്മയും മൂത്ത കുട്ടിയുമുണ്ട്. കളിച്ചു കൊണ്ടുവരുന്ന മൂത്ത കുട്ടി പെട്ടെന്നാണ് മുന്നോട്ടുവന്ന് അനുജന്റെ തലപിടിച്ച ശേഷം വായില്‍ കൈയിട്ട് കളിപ്പാട്ടം പുറത്തെടുക്കുന്നത്.
ടിക് ടോക്കില്‍ ആദ്യം പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ട്വിറ്ററില്‍ കൂടി എത്തിയതോടെയാണ് വൈറലായത്. ലക്ഷക്കണക്കിനാളുകളാണ് ഇതികം വീഡിയോ കണ്ടത്.

 

Latest News