Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് ഒ.ഐ.സി.സി ജി.കാർത്തികേയനെ അനുസ്മരിച്ചു

ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജി.കാർത്തികേയൻ അനുസ്മരണം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. 
നാസർ കല്ലറ സ്വാഗതം പറഞ്ഞു. എൽ.കെ അജിത്ത് ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ നേതാക്കളായ അസ്‌കർ കണ്ണൂർ, റസാഖ് പൂക്കോട്ടുപാടം, റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ട്രഷർ റഹ് മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം കളക്കര, രഘുനാഥ് പറശിനികടവ്, മുഹമ്മദലി മണ്ണാർക്കാട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാട്കുന്ന്, റഫീക്ക് വെമ്പായം, അൻസർ വടശേരിക്കോണം, അൻസർ വർക്കല, വിവിധ ജില്ലാ പ്രസിഡന്റുമാരായ സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, കരീം കൊടുവള്ളി, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, ജില്ലാ നേതാക്കളായ സക്കീർ ദാനത്ത്, ജംഷീർ തുവ്വൂർ, അൻസായി ശൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.


വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തീക്കനൽ വഴികൾ താണ്ടി കേരളനിയമസഭാ സ്പീക്കർ പദവി വരെ എത്തിച്ചേർന്ന സമാനതകളില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് ജി.കാർത്തികേയൻ. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവികളും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷ പദവിയും വഹിച്ച അപൂർവ വ്യക്തിത്വം. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ്‌വിപ്പ്, ഭക്ഷ്യ പൊതുവിതരണം, സാംസ്‌കാരികം, ദേവസ്വം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ മന്ത്രി. ഒരു മനുഷ്യായുസ്സിനു അപ്രാപ്തമായ കർമപഥങ്ങളെ തന്റെ വ്യക്തിപ്രഭയിൽ അവിസ്മരണീയമാക്കിയ നേതാവായിരുന്നു ജി.കാർത്തികേയൻ എന്ന് പ്രസംഗകർ അനുസ്മരിച്ചു. ഭദ്രൻ വെള്ളനാട് നന്ദി പറഞ്ഞു.

 

Latest News