VIDEO റിയാദിലും ഹായിലിലും വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

റിയാദ്- ദഹ്‌റതു ലബന്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍ഇഖ്ബാരിയ ചാനല്‍ പുറത്തുവിട്ടു.
ഹായിലില്‍ ഫഌറ്റില്‍ പടര്‍ന്നുപിടിച്ച തീ ഹായില്‍ സിവില്‍ ഡിഫന്‍സ് അണച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ബഹുനില കെട്ടിടത്തിലെ മുകള്‍ നിലയിലെ ഫ്ളാറ്റില്‍ അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്ന് ഹായില്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു.

 

Latest News