17 വർഷത്തിനുശേഷം സൗദിയില്‍ പിടിയിലായ കൊലക്കേസ് പ്രതിയെ കേരള പോലീസിനു കൈമാറി

റിയാദ്- സൗദിയില്‍ പിടിയിലായ കൊലക്കേസ് പ്രതിയെ നാട്ടിലേക്ക് കോണ്ടുപോകാന്‍ കേരള പോലീസ് സംഘം റിയാദില്‍. വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയാണ്  17 വര്‍ഷത്തിന് ശേഷം സൗദി പോലീസിന്റെ  പിടിയിലായത്.  വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ഖത്തര്‍- സൗദി അതിര്‍ത്തിയായ സല്‍വയില്‍ നാല് മാസം മുമ്പ് സൗദി പോലീസ് പിടികൂടിയത്. സൗദി ജയിലില്‍ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനാണ് കേരള പോലീസ് സംഘം റിയാദിലെത്തിയത്.

 

Latest News