Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കണ്ണ് തുറപ്പിക്കേണ്ട നിലപാട്, ഹണിമൂൺ ചിത്രങ്ങൾ അയക്കണം'; ഷുക്കൂർ വക്കീലിന് ആശംസയുമായി റസൂൽ പൂക്കുട്ടി

Read More

കാസർഗോഡ് - സ്വത്ത് വിഹിതത്തിലെ അനീതി ഒവിവാക്കാൻ സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം ഭാര്യയുമായി പുനർവിവാഹം നടത്തിയ നടനും ആക്ടിവിസ്റ്റുമായ കാസർക്കോട്ടെ ഷുക്കൂർ വക്കീലിന് ആശംസയുമായി ലോകപ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി. വ്യക്തിത്വത്തിലൂടെ വിസ്മയിപ്പിച്ച ആളാണ് ഷുക്കൂറെന്നും വിവാഹത്തിൽ നേരിൽ പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താൻ അദ്ദേഹത്തിനൊപ്പമുണ്ടെന്നും റസൂൽ പൂക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 റസൂൽ പൂക്കുട്ടിയുടെ കുറിപ്പ്:
ഷുക്കൂർ വക്കീൽ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങൾ എനിക്ക് അദ്ദേഹത്തിൽ കാണാനാവും. ഒരു അഭിഭാഷകന്റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തിൽ നിന്ന് അറിയാനാവും. പിന്നീട് ഞാൻ സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ തന്റെ ലാളിത്യം കൊണ്ടും അദ്ദേഹം എന്നെ അമ്പരപ്പിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല അദ്ദേഹം. ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറൽ മുസ്ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ 'രണ്ടാം വിവാഹ'ത്തിൽ എനിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്, ധൈര്യപൂര്വ്വമുള്ള ആ നിലപാടിനൊപ്പവും. താങ്കൾക്കും താങ്കൾ 'പുതുതായി വിവാഹം കഴിച്ച' ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരിക.

Latest News