യു.എ.ഇയില്‍ പുതിയ പ്രവാസികള്‍ക്ക് വേഗത്തില്‍ വായ്പ നേടാന്‍ അവസരം, നാട്ടിലെ ക്രെഡിറ്റ് ഹിസ്റ്ററി ഉപയോഗിക്കാം

ദുബായ് - വായ്പകള്‍ ലഭിക്കാന്‍ സ്വദേശങ്ങളിലെ ക്രെഡിറ്റ് റെക്കോര്‍ഡുകള്‍ പ്രയോജനപ്പെടുത്താന്‍ വിദേശികളെ പ്രാപ്തരാക്കുന്ന സേവനം യു.എ.ഇ നടപ്പാക്കുന്നു. യു.എ.ഇയിലെത്തിയ ശേഷം വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സ്വന്തം രാജ്യങ്ങളിലെ ക്രെഡിറ്റ് റെക്കോര്‍ഡുകള്‍ പ്രയോജനപ്പെടുത്താന്‍ വിദേശികളെ അനുവദിക്കാന്‍ ക്രെഡിറ്റ് കമ്പനിയായ നോവാ ക്രെഡിറ്റുമായി അല്‍ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ സഹകരണ കരാര്‍ ഒപ്പുവെച്ചു. യു.എ.ഇയില്‍ പുതിയ വിസകളില്‍ എത്തുന്ന വിദേശികളുടെ ക്രെഡിറ്റ് റെക്കോര്‍ഡുകള്‍ അല്‍ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വരിക്കാരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ പുതിയ കരാര്‍, വായ്പാ അപേക്ഷകളില്‍ തല്‍ക്ഷണ അനുമതികള്‍ വ്യാപകമാക്കും.
ലോകമെമ്പാടുമുള്ള നിരവധി ക്രെഡിറ്റ് സെന്ററുകളില്‍ നിന്ന് ഏകീകൃത മാനണ്ഡങ്ങള്‍ക്കുള്ളില്‍ മറ്റൊരു രാജ്യത്തു നിന്നുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ തല്‍ക്ഷണം ലഭ്യമാക്കാന്‍ സാധിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആദ്യ സ്ഥാപനമായി ഇതിലൂടെ അല്‍ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ മാറി. വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഈ ചുവടുവെപ്പ് പ്രയോജനം ചെയ്യുമെന്ന് അല്‍ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ സി.ഇ.ഒ മര്‍വാന്‍ അഹ്മദ് ലുത്ഫി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News