Sorry, you need to enable JavaScript to visit this website.

സ്വൈര്യം നല്‍കാത്ത കാമുകിയെ ജനലിലൂടെ താഴേക്കെറിഞ്ഞു കൊന്നു; ഇന്ത്യക്കാരന് 25 വര്‍ഷം ജയില്‍

മനാമ-ബഹ്‌റൈനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകിയെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് താഴേക്കെറിഞ്ഞുകൊന്ന കേസില്‍  ഇന്ത്യക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷ സ്ഥിരീകരിച്ചു. പ്രതി നല്‍കിയ അന്തിമ അപ്പീല്‍ കോടതി നിരസിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തനിക്ക് സൈ്വര്യം തരാത്ത നിലയില്‍ ബഹളം വെച്ചതില്‍ പ്രകോപിതനായാണ് 28 വയസുകാരിയെ താഴേക്ക് എറിഞ്ഞതെന്ന് പ്രതി സമ്മതിച്ചിരുനനു.
31 വയസ്സായ ഇന്ത്യക്കാരന്‍ ഉെ്രെകന്‍ സ്വദേശിനിയോടൊപ്പമാണ് താമസിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യുവതിയുടെ ജോലി നഷ്ടമായതിനെച്ചൊല്ലി ഉണ്ടായ സംസാരം തര്‍ക്കത്തിനു കാരണമായിരുന്നു.  വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ പ്രതി ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ പതിച്ച യുവതിക്ക്  തലയോട്ടിയിലേറ്റ ഗുരുതരമായ പരിക്കുകളാണ് മരണ കാരണമായത്.
യുവതി ബഹളം തുടര്‍ന്നപ്പോള്‍  രാവിലെ അഞ്ച് മണിക്ക് ജോലിക്ക് പോകണമെന്നും  ഉറങ്ങാന്‍ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നുവത്രെ.  യുവതി കേള്‍ക്കാതെ വന്നപ്പോള്‍  ദേഷ്യം കൊണ്ട് ചെയ്തുപോയതാണെന്നും  പ്രതി ബോധിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 25നാണ് കേസില്‍ ക്രിമിനല്‍ കോടതി പ്രതിക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് പ്രതി നല്‍കിയ അപ്പീല്‍ കഴിഞ്ഞ ഡിസംബറില്‍ തള്ളി. തുടര്‍ന്ന് പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച അപ്പീലും തള്ളിയിരിക്കയാണ്. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഇരുവരും കിടക്കയില്‍ ഇരുന്നാണ് സംസാരിച്ചത്. തര്‍ക്കം മൂത്തപ്പോള്‍ യുവതി ഉച്ചത്തില്‍ ബഹളം വെച്ചതോടെയാണ്  പൊക്കിയെടുത്ത് ജനലിലൂടെ താഴേക്ക് എറിഞ്ഞതെന്ന് വിധിയില്‍ പറയുന്നു.

 

Latest News