പോക്‌സോ കേസിലെ അതിജീവിത വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍


കൊല്ലം : കൊല്ലത്ത് പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഓയൂര്‍ സ്വദേശിയെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ ആണ്. ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

 

Latest News