സൗദിയില്‍ ജോലിക്കിടെ വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം ഉംലജില്‍ ഖബറടക്കി

ഉംലജ്- സൗദിയിലെ ഉംലജില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യവേ വീണ് പരിക്കേറ്റു മരിച്ച ഉത്തര്‍പ്രദേശ്  മഹ്‌റാജ് ജംഗ് സ്വദേശിയായ നൂറുല്‍ ഹുദാ ഖാന്‍ന്റെ (40) മൃതദേഹം ഖബറടക്കി. ചൊവ്വാഴ്ച ദുഹ്ര്‍ നമസ്‌കാര ശേഷം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കിയാണ് ഉംലജില്‍ മറവുചെയ്തത്.
ഡിസംബര്‍ 31 നാണ് ഫാക്ടറി ജോലിക്കാരനായ നൂറുല്‍ ഹുദ ഖാന്‍ ജോലിക്കിടെ ഉണ്ടായ വീഴ്ചയില്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നൂറുല്‍ ഹുദാ ഖാന്റെ ഖമീസ് മുഷൈത്തിലുള്ള ബന്ധു മെഹ്ബൂബ് ആലം, തബൂക്കിലെ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗവും (സി.സി.ഡബ്ല്യൂ.എ) പ്രവാസി വെല്‍ഫെയര്‍  വെസ്‌റ്റേണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റുമായ സിറാജ് എറണാകുളം എന്നിവര്‍ രംഗത്തുണ്ടായിരുന്നു.
നൂറുല്‍ ഹുദാ ഖാന്‍ 11 വര്‍ഷമായി ഉംലജില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷഹര്‍ബാനുവും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News